19-September-2023 -
By. health desk
കൊല്ലം: ശാസ്താംകോട്ട ആസ്റ്റര്‍ പി.എം.എഫ് ആശുപത്രിയില്‍ ലിവര്‍ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ഏറ്റവും മികച്ച കരള്‍ പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയാണ് ലിവര്‍ കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ലിവര്‍ കെയര്‍ യൂണിറ്റില്‍ ഗ്യാസ്ട്രോ മെഡിസിന്, ഗ്യാസ്ട്രോ സര്‍ജറി, ലിവര്‍ കെയര്‍ തുടങ്ങി ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിവിധ സ്പെഷ്യലൈസ്ഡ് വകുപ്പുകളില്‍ നിന്നുള്ള പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സ തേടുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രോഗികള്‍ക്കായി പ്രത്യേക ഇളവുകള്‍ ലഭ്യമാക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷത.
ആസ്റ്റര്‍ പി.എം.എഫുമായുള്ള സഹകരണത്തിലൂടെ ലോകോത്തര കരള്‍ പരിചരണ സേവനങ്ങള്‍ കൊല്ലത്തേക്ക് വ്യാപിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ആവശ്യക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം തന്നെ ലഭ്യമാക്കാന്‍ തങ്ങള്പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെപ്പറ്റോ പാന്‍ക്രിയാറ്റോ ബൈലറി ആന്റ് അബ്ഡോമിനല്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. ലിവര്‍ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനസജ്ജമായതോടെ ആവശ്യമുള്ളവര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ഒരു കുടക്കീഴില് ലഭ്യമാക്കാന്‍ കഴിയുമെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസിന് പറഞ്ഞു.
ചടങ്ങില്‍ ജി.ഐ, എച്ച്.പി.ബി ആന്‍ഡ് മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിജു ചന്ദ്രന്, ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. വിവേക്, ആസ്റ്റര്‍ പി.എം.എഫ് ക്ലിനിക്കല്‍ കോഡിനേറ്റര്‍ ഡോ. രാഘവന് തുടങ്ങിയവര്‍ പങ്കെടുത്തു.കൊല്ലം ജില്ലയില്‍ നിന്നുള്ള നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായം ലഭിക്കുന്നതിനായി 702576767, 8111998163, 8129388744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.